തളിപ്പറമ്പ: പട്ടുവം കൃഷിഭവൻ ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു.
മുറിയാത്തോടിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്


പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിവി രാജൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത
പഞ്ചായത്ത് പരിധിയിലെ കാർഷിക മേഖലയിലുള്ള വിവിധ കർഷകരെ ആദരിച്ചു .
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് മoത്തിൽ, എം സുനിത, പി കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ വി ആർ ജോത്സ്ന ,
പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൻ പി പി സജിത, ജില്ലാ കർഷക വികസന സമിതി അംഗം ടി ഗോപി ,കർഷക വികസന സമിതി അംഗങ്ങളായ ടി ദാമോദരൻ, മീത്തൽ കരുണാകരൻ, പി പി സുബൈർ, ടി വി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ മനോജ്കുമാർ നന്ദിയും പറഞ്ഞു.
ടി ഭാസ്ക്കരൻ മുള്ളുൽ (ജൈവ കർഷകൻ),
കെ പി കാർത്ത്യായനി മംഗലശേരി
(മുതിർന്ന കർഷക), കാക്കാമണി ഗോവിന്ദൻ (മുതിർന്ന കർഷകൻ), കെ പുഷ്പ ഇടമുട്
(മികച്ച കർഷക-
എസ സി, എസ് ടി വിഭാഗം).
തൃഷാൽ കൃഷ്ണ അരിയിൽ യു പി സ്കുൾ (മികച്ച കർഷകൻ
സ്കൂൾ
വിദ്യാർത്ഥി), അബ്ബസ് പുന്നക്കൻ കുന്നരു, ആയിഷ മീത്തലെ പുരയിൽ കാവുങ്കൽ
(മികച്ച കർഷകത്തൊഴിലാളികൾ), ഹരിതം പ്രൊഡ്യുസർ ഗ്രൂപ്പ് മുറിയാത്തോട്
(മികച്ച കർഷക ഗ്രൂപ്പ്), പി പാർവ്വതി പറപ്പൂൽ
(മികച്ച സമ്മിശ്ര
കർഷക ), പി ടി വത്സല കുന്നരു
(മികച്ച നെൽ കർഷക), ഐ വി കുഞ്ഞിക്കോരൻ വെളിച്ചാങ്കീൽ
(മികച്ച കേര കർഷകൻ),
എം ഭാസ്ക്കരൻ പാലേരിപറമ്പ്
(മികച്ച പച്ചക്കറി
കർഷകൻ), എം ശ്രീധരൻ കാവുങ്കൽ
(മികച്ച ക്ഷീര
കർഷകൻ), ടി ഭാസ്ക്കരൻ മുള്ളൂൽ ( മികച്ച ജൈവകർഷകൻ),
കെ രോഹിണി മുറിയാത്തോട്
(ശ്രമ ശക്തി -
കാർഷിക യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തി), കെ വി ശാരദ മറിയാത്തോട് (കല്യാശേരി മണ്ഡലം ഓഷധ ഗ്രാമം പദ്ധതി മികച്ച കർഷക) എന്നിവരെയാണ് ആദരിച്ചത്.
രാജൻതളിപ്പറമ്പ
Farmers' Day was celebrated under the auspices of Pattuvam Krishi Bhavan.